പറവൂര്‍, 13 ഫെബ്രുവരി 2011: പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംയുക്ത സമിതി
എറണാകുളം ജില്ല ജനറല്‍ കണ്‍വെന്‍ഷന്‍ പറവൂര്‍ ടി.ബി.യില്‍ നടന്നു.
മുപ്പതോളം ഘടക സംഘടനകള്‍ പങ്കെടുത്തു. കെ.എ. സിബി ജനറല്‍ കണ്വീനര്‍ ആയി സ്വാഗതസംഘം രൂപീകരിച്ചു...
മാര്‍ച്ച് 3,4,5 തീയതികളില്‍ ഏറണാകുളം ജില്ലയില്‍ എത്തിച്ചേരുന്ന
നീതിയത്രയ്ക്ക് വിപുലമായ സ്വീകരണങ്ങള്‍ ഒരുക്കാന്‍ കണ്‍വെന്ഷന്‍ തീരുമാനമെടുത്തു...
ഏറണാകുളം ജില്ലയില്‍ പത്തു കേന്ദ്രങ്ങളിലാണ് സ്വീകരണങ്ങള്‍ നല്‍കുക. സംയുക്ത സമിതി ചെയര്‍മാന്‍ അഡ്വ. കെ.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ കേരളം ഭരിച്ച മുന്നണികളും ഇന്ന് നടക്കുന്ന ജാഥകളിലും
പറയാതെ പോയ പരിഹരിക്കാതെ
പോയ ഭൂമി വിദ്യ തൊഴില്‍ തുടങ്ങി കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങള്‍ നേരിടുന്ന
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാഞ്ഞങ്ങാട് നിന്ന് തുടങ്ങി തിരുവന്തപുരത്ത്
ബാലരാമപുരത്തു പത്തു ലക്ഷം പേരുടെ സംഗമത്തോടെയാണ് ജാഥ അവസാനിക്കുന്നത്...
സംയുക്ത സമിതി ജനറല്‍ കണ്വീനര്‍ ശ്രീ പുന്നല ശ്രീകുമാര്‍ ജാഥ ക്യപ്ടനും
ഗോത്ര മഹാസഭ അധ്യക്ഷ സി.കെ ജാനു വൈസ് ക്യപ്ടനും ഭൂപരിഷ്കരണ
സമിതി ചീഫ് കോ ഒര്ടിനടോര്‍ എം ഗീതാനന്ദന്‍ ദിരെക്ടരും ആയിരിക്കും .
ജാഥയില്‍ 32 ളം പട്ടിക വിഭാഗ നേതാക്കള്‍ അനുഗമിക്കുന്നു... കൂടാതെ ഓരോ
ജില്ലാ - താലൂക്ക് കേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ജാഥയെ അനുഗമിക്കും...