കണ്ണൂര്‍ , 24 ഫെബ്രുവരി 2011: മാറി മാറി വരുന്ന ഗോവെര്‍ന്മേന്റുകള്‍ പരിഹരിക്കാതെ പോയ കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മേനയുമെന്നു കണ്ണൂര്‍ മുനിസിപല്‍ സ്റെടിയം കോര്‍ണറില്‍ "നീതിയാത്ര"യ്ക്ക് ലഭിച്ച സ്വീകരനങ്ങള്‍ക്ക് ഏറ്റുവാങ്ങിക്കൊണ്ട് പുന്നല ശ്രീകുമാര്‍ പറഞ്ഞു.
സമ്മേളനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.. ആദിവാസി ഗോത്ര സഭാ അധ്യക്ഷ ശ്രീമതി സി കെ ജാനു, ഭൂരപരിക്ഷ്കരണ സമിതി കോ.ഓര്‍ഡിനെട്ടര്‍ എം ഗീതാനന്ദന്‍, കെ.കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു...